The MCG Academy at the Medical College stands as one of the most esteemed and forward-looking sporting institutions in the capital. It rises head and shoulders above many other academies, not merely because of its facilities, but because of the values, discipline, and unparalleled mentorship it offers to every aspiring players who walks through its gates.
At the helm of this exceptional institution is Shri. ......
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന ഭരണകാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും ബോർഡ് പ്രസിഡന്റിന്റെ അധികാരം ഉറപ്പിക്കുന്ന നിർണ്ണായക ഉത്തരവിറങ്ങി. ഇനിമുതൽ ബോർഡ് യോഗത്തിൽ പരിഗണിക്കേണ്ടുന്ന ഓരോ അജണ്ടയും, ഫയലുകളും, വിഷയങ്ങളും ബോർഡ് പ്രസിഡന്റിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ വയ്ക്കാൻ സാധിക്കൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ബോർഡ് പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ......
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർ ഇന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നാല് ശനിയാഴ്ചകളിലും രാഷ്ട്രീയപാർട്ടികളുടെ യോഗം സിഇഒ വിളിച്ച് ചേർത്തിരുന്നു. എസ്ഐആറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിക്കും. ......
കർണാടകം: കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാര ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയ എസ് ഐ ടി ബെൽത്തങ്ങടി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഡിജിപിയായ എസ് ഐ ടി തലവൻ പ്രണവ് മൊഹന്തിയാണ് 3900 പേജുകൾ വരുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ......
കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാലയും (കുഫോസ്) സെന്റർ ഫോർ ട്രോപിക്കൽ ബയോഡൈവേഴ്സിറ്റി കൺസെർവഷനും സംയുക്തമായി സംഘടിപ്പിച്ച ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025 വെള്ളിയാഴ്ച സമാപിച്ചു. തണ്ണീർത്തടങ്ങളും ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളും സംരക്ഷിക്കുന്നതിനായി ബയോ ഫിനാൻസിംഗാണ് മുന്നോട്ടുള്ള പ്രധാന വഴി എന്നും, ഇപ്പോഴുള്ള ശ്രമങ്ങൾ പലതും ചിതറിക്കിടക്കുന്നതുകാരണം ഏകോപിതമായ പ്രവർത്തന മാതൃക അത്യാവശ്യമാണ് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ......
കേരളത്തിലേക്കുള്ള മുട്ടവരവിന്റെ പ്രധാന താവളമായ നാമക്കലിലും വില എന്നത്തേക്കാൾ ഉയർന്നു നിൽക്കുന്നു.
മുട്ടവില രേഖപ്പെടുത്തുന്ന സ്വതന്ത്ര ഏജൻസിയായ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ കണക്കിൽ രാജ്യത്താകെ വില ഉയർന്ന് നിൽക്കുന്നതായി കാണിക്കുന്നു. റാഞ്ചിയും വാരാണസിയിലുമാണ് ഏറ്റവും ഉയർന്ന വില.
കേരളത്തിൽ ചില്ലറ വില ഈ മാസം ആദ്യം തന്നെ ആറ് രൂപ അമ്പത് പൈസ മറികടന്നു. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 'ജീവന്മരണ പോരാട്ട'ത്തിന് ഇറങ്ങുന്നു. ദീർഘകാലത്തെ പ്രതിപക്ഷ വാസത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്, അടിത്തട്ടിലെ പാർട്ടി മെഷീനറിയെ സജീവമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് നേതൃത്വം. ......
കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തുടർ അന്വേഷണത്തിന് നിർദ്ദേശിച്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് എ. ......
ന്യൂഡൽഹി:കേരള കെട്ടിടങ്ങൾ (വാടക നിയന്ത്രണം) നിയമത്തിലെ (Kerala Buildings (Lease and Rent Control) Act) സെക്ഷൻ 12(1) സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ ഒരു വ്യക്തത നൽകി. വാടകനിയന്ത്രണ കോടതിയിൽ നിന്ന് ഒഴിപ്പിക്കൽ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് കുടിയാൻ അപ്പീൽ അധികാരിയെ സമീപിക്കുമ്പോൾ, കുടിശ്ശിക വാടക അടയ്ക്കാൻ നിർദ്ദേശിക്കുന്ന അപേക്ഷ (സെക്ഷൻ 12(1) പ്രകാരമുള്ളത്) ഭൂവുടമ വീണ്ടും ഫയൽ ചെയ്യേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
"അശാസ്ത്രീയവും ഭാരം ചുമത്തുന്നതുമാണ്" ഈ ആവശ്യം എന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വാദം തള്ളിയത്.
സെക്ഷൻ 12(1) എന്താണ്?
കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ സെക്ഷൻ 12(1) പ്രകാരം, ഒഴിപ്പിക്കൽ കേസുകൾ നിലനിൽക്കുന്ന സമയത്ത് വാടകയുടെ കുടിശ്ശിക അടയ്ക്കാനും തുടർന്നു വരുന്ന വാടക അടച്ചു തീർക്കാനും കുടിയാനോട് നിർദ്ദേശിക്കാൻ വാടകനിയന്ത്രണ ഓഫീസർക്ക് അധികാരമുണ്ട്. ......
ന്യൂഡൽഹി:സുപ്രധാന വിശദീകരണത്തിൽ, 2025 മെയ് 20-ന് - മൂന്ന് വർഷത്തെ ബാർ പ്രാക്ടീസ് നിബന്ധന പുനഃസ്ഥാപിച്ച തീയതി - മുമ്പ് സർവീസിൽ പ്രവേശിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ സർവീസുകളിലേക്ക് അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ ബാർ പ്രാക്ടീസ് എന്ന നിബന്ധന പാലിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള ഒരു സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) ഫയൽ ചെയ്ത അപേക്ഷ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. ......